തൃശൂര്‍: ചിറ്റണ്ട ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചാവക്കാട് സ്വദേശി ഷഫ ആണ് മരിച്ചത്. 17 വയസായിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷഫ ചെക്ക് ഡാമില്‍ എത്തിയത്. കുളിക്കാനിറങ്ങിയ ഷഫ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയാണ് ഷഫയെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.
സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് ഒന്നരകിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാണ് വിദ്യാര്‍ഥികള്‍ എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക