ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ യുവതി ജീവനൊടുക്കിയ നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2022 08:05 AM  |  

Last Updated: 04th April 2022 08:05 AM  |   A+A-   |  

Death case

പ്രതീകാത്മക ചിത്രം

 

കോട്ടയം: യുവതിയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാലം ചിറയില്‍ ബിനുവിന്റെ ഭാര്യ അര്‍ച്ചന രാജാണ് ( 24) തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. 

അര്‍ച്ചനയുടെ ഡയറിക്കുറിപ്പുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ശാരീരിക പീഡനമേറ്റിരുന്നതായി പരാതിയില്‍ പറയുന്നു. 

ബന്ധുവീട്ടിലെ ചടങ്ങിനു പോകുന്നതിനെച്ചൊല്ലി രാവിലെ വീട്ടില്‍ വഴക്കുണ്ടായെന്നും   തുടര്‍ന്നു ജീവനൊടുക്കുകയായിരുന്നുവെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു. ഹൃതികയാണ് അര്‍ച്ചനയുടെ മകള്‍.

ഈ വാര്‍ത്ത കൂടി വായിക്കാം

ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ  ഫാനിന്‍റെ വയർ കുരുങ്ങി; ദാരുണാന്ത്യം