ഡോക്ടറില്‍ നിന്നും സിപിഎം നേതാവിലേക്ക്; ചരിത്രം കുറിച്ച് രാമചന്ദ്ര ഡോം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2022 03:16 PM  |  

Last Updated: 10th April 2022 03:20 PM  |   A+A-   |  

Ramachandra Dome

രാമചന്ദ്ര ഡോം/ ഫയല്‍

 

കണ്ണൂര്‍: ഒരു ദളിത് സമുദായാംഗം പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ പൊളിറ്റ് ബ്യൂറോയില്‍ എത്തുന്നു എന്നത് ചരിത്രപരമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമബംഗാളിലെ ബീര്‍ഭൂം സ്വദേശിയായ ഡോ. രാമചന്ദ്ര ഡോം ആണ് പിബിയില്‍ ഇടംനേടിയത്. സിപിഎമ്മിന്റെ 58 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ദളിത് നേതാവ് പിബിയിലെത്തുന്നത്. 

ബംഗാളിലെ ബിമന്‍ ബോസിന്റെ ഒഴിവിലേക്കാണ് രാമചന്ദ്ര ഡോം പരിഗണിക്കപ്പെട്ടത്. ഏഴു തവണ പാര്‍ലമെന്റംഗമായിരുന്നു ബംഗാളിലെ മുതിര്‍ന്ന പാര്‍ട്ടി നേതാവായ രാമചന്ദ്ര. 1989 മുതല്‍ 2014 വരെ ബംഗാളിലെ ബിര്‍ഭും മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു.നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമായ രാമചന്ദ്ര ഡോം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദളിത് ശോഷന്‍ മുക്തി മഞ്ച് അദ്ധ്യക്ഷനുമാണ്.

 1989, 1991, 1996, 1998, 1999, 2004 എന്നീ വര്‍ഷങ്ങളില്‍ ബീര്‍ഭൂം മണ്ഡലത്തില്‍ നിന്നും 2009ല്‍ ബോല്‍പൂര്‍ മണ്ഡലത്തില്‍ നിന്നുമാണ് രാമചന്ദ്ര ഡോം പാര്‍ലമെന്റിലെത്തിയത്. ഡോക്ടറായിരുന്ന രാമചന്ദ്ര ഡോം മെഡിക്കല്‍ സേവനരംഗത്തു നിന്നുമാണ് സജീവ പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്. സിപിഎം ബീര്‍ഭൂം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം

85 അംഗ കേന്ദ്രക്കമ്മിറ്റിയില്‍ 17 പുതുമുഖങ്ങള്‍; 15 വനിതകള്‍; ദേശീയ നേതൃത്വത്തിലേക്ക് പുതുനിര

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ