കുന്നംകുളം അപകടത്തില്‍ വഴിത്തിരിവ്; കാല്‍നടക്കാരനെ ഇടിച്ചിട്ടത് സ്വിഫ്റ്റ് ബസ് അല്ല; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th April 2022 01:08 PM |
Last Updated: 14th April 2022 01:08 PM | A+A A- |

സിസിടിവി ദൃശ്യം
തൃശൂര്‍: കുന്നംകുളത്തെ സ്വിഫ്റ്റ് ബസ് അപകടത്തില്‍ നിര്‍ണായക വഴിത്തിരിവ്. അപകടത്തില്‍ മരിച്ചയാളെ സ്വിഫ്റ്റ് ബസ് അല്ല അടിച്ചിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു മീന്‍ വണ്ടിയാണ് മരിച്ച പെരിസ്വാമിയെ ഇടിച്ചത്.
ഈ പിക് അപ്പ് വാന്‍ നിര്‍ത്താതെ പോയി. നിലത്തുവീണ പെരിസ്വാമിയുടെ കാലിലൂടെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. കുന്നംകുളത്ത് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടം ഉണ്ടായത്.
ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്നവര്‍ പരിക്കേറ്റ പെരിസ്വാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. അപകടമുണ്ടായപ്പോള്‍ കൈകാണിച്ചെങ്കിലും സ്വിഫ്റ്റ് ബസും നിര്‍ത്താതെ പോകുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ബസ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സിപിഎം സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 'സംഭാവന' നല്‍കാം; സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ