'ആയിരംപേര്‍ പങ്കെടുക്കും'; വൈദ്യുതി ഭവന്‍ വളയുമെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍; നാളെ 'സമാധാനമുണ്ടാകും' എന്ന് മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2022 12:03 PM  |  

Last Updated: 18th April 2022 12:03 PM  |   A+A-   |  

suresh_kumar-kseb

ഓഫീസേഴ്‌സ് അസോസിയേഷന്‍പ്രസിഡന്റ് എംജി സുരേഷ് കുമാര്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


തിരുവനന്തപുരം: കെഎസ്ഇബിയിലെ സ്ഥലം മാറ്റാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍. പ്രതികാര നടപടി തുടര്‍ന്നാല്‍ ചട്ടപ്പടി സമരത്തിലേക്ക് കടക്കും. നാളെ ആയിരംപേരെ സംഘടിപ്പിച്ച് വൈദ്യുതി ഭവന്‍ വളയുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് എംജി സുരേഷ് കുമാര്‍ പറഞ്ഞു. 

സ്ഥലം മാറ്റങ്ങള്‍ പിന്‍വലിച്ച് എവിടെയാണോ ജോലി ചെയ്തിരുന്നത് അവിടെ ജോലി ചെയ്യാന്‍ അവസരം ഒരുക്കണം. ഇത് നിഷേധിക്കുന്ന സമീപനത്തോട് സംഘടനയ്ക്ക് യോജിപ്പില്ല. പ്രക്ഷോഭം ശക്തമായി മുന്നോട്ടുകൊണ്ടുപോകും എന്നും സുരേഷ് കുമാര്‍ പറഞ്ഞു. 

കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടരി ബി ഹരികുമാര്‍, പ്രസിഡന്റ് സുരേഷ് കുമാര്‍, ഭാരവാഹി ജാസ്മിന്‍ ഭാനു എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും സ്ഥലം മാറ്റിയിരുന്നു. 

പ്രശ്‌നപരിഹാരത്തിന് തൊഴിലാളി സംഘടന പ്രതിനിധികളുമായി മന്ത്രിതലത്തില്‍ ഇന്ന് നടത്താനിരുന്ന ചര്‍ച്ച നാളത്തെക്ക് മാറ്റി. പാലക്കാട് ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍, മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. ഈ സാഹചര്യം കണക്കിലാക്കിയാണ് ചര്‍ച്ച മാറ്റിയത്. നാളെത്തെ ചര്‍ച്ചയില്‍ സമാധാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  ജസ്‌ന സിറിയയില്‍?; പ്രചാരണത്തില്‍ വിശദീകരണവുമായി സിബിഐ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ