കോടതിയുടെ ഫോര്‍വേഡ് നോട്ടീസ് എങ്ങനെ പുറത്തായി; പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷവിമര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2022 05:17 PM  |  

Last Updated: 21st April 2022 05:17 PM  |   A+A-   |  

dileep

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നതില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യം പരിഗണിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം. ഫോര്‍വേഡ് നോട്ട് എങ്ങനെയാണ് പുറത്തായതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

പ്രോസിക്യൂഷന്റെ കൈവശം മാത്രമാണ് കോടതി തയാറാക്കിയ ഫോര്‍വേഡ് നോട്ടുള്ളത്. ഇത് പുറത്തു പോയത് എങ്ങനെ എന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മേയ് 31നു പരിഗണിക്കാന്‍ കോടതി മാറ്റിവച്ചു. 

അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജി ഈ മാസം 26നു പരിഗണിക്കുന്നതിനാണു മാറ്റിവച്ചിരിക്കുന്നത്. ദിലീപിനെതിരായ അപേക്ഷയില്‍ പ്രതിഭാഗത്തിന് എതിര്‍സത്യവാങ്മൂലം നല്‍കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 ശ്രീനിവാസന്‍ വധക്കേസ്: നാലു പേര്‍ കസ്റ്റഡിയില്‍; കൊലപാതകം ആസൂത്രണം ചെയ്തത് മോര്‍ച്ചറിക്ക് പിന്നില്‍ വെച്ച്: എഡിജിപി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ