റോഡിലൂടെ നടന്നുപോയ പത്തുവയസുകാരിയുടെ കാലുകളിൽ ടിപ്പർ കയറിയിറങ്ങി, ​ഗുരുതര പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2022 08:52 AM  |  

Last Updated: 29th April 2022 08:55 AM  |   A+A-   |  

lorry_24444

പ്രതീകാത്മക ചിത്രം

 

കൊല്ലം; പത്തു വയസുകാരിയുടെ കാലിലൂടെ ടിപ്പർ കയറിയിറങ്ങി. കടയ്ക്കൽ ഈയ്യക്കോട് കുമ്പളം എസ്ആർ മന്ദിരത്തിൽ ബിനുവിന്റെയും സിന്ധുവിന്റെയും മകൾ ശ്രീനന്ദയ്ക്കാണ് ​ഗുരുതര പരുക്കേറ്റത്. റോഡിലൂടെ നടന്നു വരുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ശ്രീനന്ദയെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 8.30ന് കടയ്ക്കൽ ചിങ്ങേലി ജലഅതോറിറ്റി ഓഫിസിനു മുന്നിലാണ് അപകടമുണ്ടായത്. ശ്രീനന്ദ വീട്ടിൽ നിന്നു രാവിലെ പാരലൽ കോളജിലേക്ക് വന്നതാണ്. ചിങ്ങേലി ജംക്‌ഷനിൽ ബസിറങ്ങി റോഡിന് ഇടതു വശത്തു കൂടി കാൽനടയായി വന്ന ശ്രീനന്ദ പാരലൽ കോളജി‍ൽ പോകുന്നതിന് തിരിയവേ എതിരെ‍ വന്ന ടിപ്പറിന്റെ പിൻഭാഗത്ത് ടയറിനടിയിൽ പെടുകയായിരുന്നു. കാൽ പാദത്തിന്റെ ഭാഗത്തിലൂടെയാണ് ടയർ കയറിയിറങ്ങി. 

നാട്ടുകാർ ഓടിയെത്തി ശ്രീനന്ദയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുണ്ടറ ഭാഗത്ത് നിന്നു കുമ്മിൾ ഭാഗത്തുള്ള ക്വാറിയിൽ വന്നതാണ് ടിപ്പർ. കടയ്ക്കൽ പൊലീസ് എത്തി ഡ്രൈവർ ഷെരീഫിനെ കസ്റ്റഡിയിൽ എടുത്തു. കടയ്ക്കൽ ടൗൺ എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീനന്ദ.

ഈ വാര്‍ത്ത കൂടി വായിക്കാം 

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കി, അറവുകാരൻ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ