കായൽ കൈയേറി കെട്ടിടം നിർമിച്ചു; ഗായകൻ എംജി ശ്രീകുമാറിനെതിരെ അന്വേഷണം 

തീരദേശ പരിപാലന നിയമം ലംഘിച്ചാണ് എംജി ശ്രീകുമാർ കായൽ കൈയേറി കെട്ടിടം പണിയുന്നതെന്നാണ് പരാതി
എംജി ശ്രീകുമാർ/ ഫയൽ ചിത്രം
എംജി ശ്രീകുമാർ/ ഫയൽ ചിത്രം

കൊച്ചി: പിന്നണി ​ഗായകൻ എംജി ശ്രീകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവ്. കൊച്ചി ബോൾ​ഗാട്ടി പാലസിന് സമീപം കായൽ കൈയേറി കെട്ടിടം നിർമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി. അഴിമതി നിരോധന വകുപ്പ് പ്രകാരമാണ് അന്വേഷണം.

തീരദേശ പരിപാലന നിയമം ലംഘിച്ചാണ് എംജി ശ്രീകുമാർ കായൽ കൈയേറി കെട്ടിടം പണിയുന്നതെന്നാണ് പരാതി. പഞ്ചായത്തീ രാജ് നിയമം ലംഘിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. 

ഇക്കാര്യങ്ങൾ വ്യക്തമാക്കി കളമശ്ശേരി സ്വദേശി ​ഗിരീഷ് ബാബുവാണ് ​മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. പരാതിയിൽ ത്വരിതാന്വേഷണം (ക്വിക്ക് വേരിഫിക്കേഷൻ) നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ റിപ്പോർട്ടു കൂടി ലഭിച്ചതിന് ശേഷമാണ് കോടതി ഉത്തരവിട്ടത്. പഞ്ചായത്തടക്കം അനധികൃതമായി അവസരം ഒരുക്കിക്കൊടുത്തുവെന്നു പരാതിയിൽ പറയുന്നുണ്ട്. 

2010ലാണ് ഈ സ്ഥലം ​ഗായകൻ വാങ്ങിയത്. 11 സെന്റ് ഭൂമിയാണ് ഉണ്ടായിരുന്നത്. അവിടെ ബ​ഹുനില വീട് വച്ചു എന്നതാണ് കേസിലേക്ക് നയിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com