വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍; യുവതിയെ കൊന്നതെന്ന് ഭര്‍ത്താവ്;  9 വര്‍ഷത്തിന് ശേഷം കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2022 05:09 PM  |  

Last Updated: 05th December 2022 05:09 PM  |   A+A-   |  

arun

അറസ്റ്റിലായ രതീഷ്/ ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: നേമം സ്വദേശി യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് കേസ് കൊലപാതകമാണെന്ന് തെളിഞ്ഞത്.അശ്വതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഭര്‍ത്താവ് കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് പറഞ്ഞു. തീ കൊളുത്തിയാണ് കൊലപ്പെടുത്തിയതെന്ന് രതീഷ് പൊലീസിനോട് സമ്മതിച്ചു. അശ്വതിയുടെ മരണം ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. അശ്വതി മരിച്ച സമയത്ത് രതീഷിന്റെ കൈകളിലും പൊള്ളലുണ്ടായിരുന്നു. ആ സമയത്ത് ബന്ധുക്കള്‍ ചില സംശയം പ്രകടിപ്പിച്ചെങ്കിലും അശ്വതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൈകള്‍ പൊള്ളിയതാണെന്നായിരുന്നു രതീഷ് കേസ് അന്വേഷിച്ച പൊലീസിനോട് പറഞ്ഞത്.

എന്നാല്‍, അശ്വതിയുടെ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് രതീഷിനെതിരെ ക്രൈംബ്രാഞ്ചിന് പരാതി നല്‍കി. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്‍ പഴയ ഫയലുകള്‍ പരിശോധിക്കുകയും ഫോറന്‍സിക് സംഘം വീണ്ടും പരിശോധിക്കുകയും ചെയ്തതോടെ അവര്‍ ചില സംശയം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രതീഷ് കുറ്റം സമ്മതിച്ചു. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് രതീഷ് സമ്മതിക്കുകയായിരുന്നു.
 

ഈ റിപ്പോർട്ട് കൂടി വായിക്കൂ

വള്ളംകളിക്കിടെ വയര്‍ലെസ് സെറ്റ് വെള്ളത്തില്‍; പമ്പാനദിയില്‍ മുങ്ങിത്തപ്പി പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ