പാറശ്ശാല: സ്കൂള്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. തിരുപ്പുറം ദര്ഭവിളാകത്ത് എസ്എല്‍ നിവാസില്‍ സുമേഷ് (32) നെയാണ് പൊഴിയൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ ഇടറോഡില്‍ വച്ച് ബൈക്കില്‍ എത്തിയ യുവാവ് കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
വിദ്യാര്‍ഥിനി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം അറിയിച്ചു. തുടര്‍ന്ന് പൊഴിയൂര്‍ പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. പൊലീസ് സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാള്‍ക്കെതിരെ പൂവാര്‍ പൊലീസ് സ്റ്റേഷനില്‍ നാലോളം കേസുകളുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ രണ്ടുപേരുടെ അറ്റുപോയ കൈകൾ തുന്നിച്ചേർത്തു; കോഴിക്കോട് മെഡിക്കൽ കോളജിന് അഭിമാന നിമിഷം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ