മോട്ടോർ സൈക്കിളിൽ എത്തി യുവതിയുടെ ബാ​ഗ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞു; ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2022 10:02 PM  |  

Last Updated: 13th December 2022 10:02 PM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വഴിയാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. കരമന കുഞ്ചാലുംമൂട് ശാസ്ത്രി നഗറിൽ സുധീർഖാനെയാണ് (27) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പൂജപ്പുര മുടവൻമുഗൾ നേതാജി റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മൊബൈൽ ഫോണും പണവുമടങ്ങിയ ബാഗ് മോട്ടോർ സൈക്കിളിൽ എത്തിയ പ്രതി പിടിച്ചുപറിച്ചു കടന്ന് കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

 ഇയാളിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സുധീർഖാനെതിരെ മോഷണക്കേസുകളുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ വി അജിത് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഭാര്യയെ ശല്യം ചെയ്തു; തൃശൂരില്‍ യുവാവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ