പാര്‍ലമെന്റില്‍ കാലുതെറ്റി വീണു, ശശി തരൂരിന് പരിക്ക്; പരിപാടികള്‍ റദ്ദാക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th December 2022 01:13 PM  |  

Last Updated: 16th December 2022 01:13 PM  |   A+A-   |  

SHASHI_THAROOR

ശശി തരൂരിന്റെ കാലിന് പരിക്കേറ്റ നിലയില്‍

 

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കാലുതെറ്റി വീണ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ കാലിന് പരിക്ക്. ഇന്നലെയായിരുന്നു സംഭവം. 

ആദ്യം കുറച്ചുനേരം ഇത് കാര്യമാക്കിയില്ല. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ വേദന അസഹനീയമായി. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായി ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 

ഇപ്പോള്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ന് പങ്കെടുക്കാന്‍ കഴിയില്ല. ഇതിന് പുറമേ ഈ ആഴ്ച മണ്ഡലത്തില്‍ പദ്ധതിയിട്ടിരുന്ന പരിപാടികള്‍ റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ  

ഡോക്ടര്‍ അനഹിതയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല, മടിത്തട്ടിലെ ബെല്‍റ്റ് കിടന്നത് ബന്ധിപ്പിക്കാതെ; പൊലീസ് കണ്ടെത്തല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ