ചെറിയ കാര്യങ്ങള്‍ക്ക് പോലും സജു ദേഷ്യപ്പെടും; ജോലിയില്ലാത്തതിനാല്‍ നിരാശ; ബ്രിട്ടനില്‍ കൊല്ലപ്പെട്ട നഴ്‌സിന്റെ പിതാവ്

ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് യുകെ പൊലീസിന്റെ പ്രാഥമിക നിഗമനം. തത്കാലം അന്വേഷണം മറ്റാരിലേക്കും പോകേണ്ട സാഹചര്യമില്ലെന്നും പൊലീസ് പറഞ്ഞു. 
ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജു, ഭര്‍ത്താവ് സജു
ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജു, ഭര്‍ത്താവ് സജു

കോട്ടയം: ബ്രിട്ടനില്‍ കെറ്ററിംഗില്‍ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അഞ്ജുവിന്റെ പിതാവ് അശോകന്‍. ചെറിയ കാര്യങ്ങള്‍ക്ക് പോലും സജു ദേഷ്യപ്പെടുമായിരുന്നു. ജോലിയില്ലാത്തതിനാല്‍ അവന്‍ നിരാശയിലായിരുന്നെന്നും പിതാവ് പറഞ്ഞു. മകള്‍ വീഡിയോ കോള്‍ ചെയ്യുമ്പോഴൊന്നും ഒരു പ്രസന്നതയുമില്ലായിരുന്നു. മറ്റ് പ്രശ്‌നങ്ങള്‍ ഉള്ളതായി മകള്‍ പറഞ്ഞിരുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവ് സജുവിനെ യുകെ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളാണ് കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. തത്കാലം അന്വേഷണം മറ്റാരിലേക്കും പോകേണ്ട സാഹചര്യമില്ലെന്ന് പൊലീസ് പറഞ്ഞു.  കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശിയായ അഞ്ജുവും(40) ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്. യുവതി വീടിനുള്ളില്‍ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. കുട്ടികളെ പൊലീസ് എയര് ആംബുലന്‍സിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു.

കെറ്ററിംഗില്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു കൊല്ലപ്പെട്ട അഞ്ജു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും യുകെയിലേക്ക് പോയത്. ഈ വര്‍ഷം ജൂണില്‍ മക്കളേയും കൊണ്ടുപോവുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com