ഓഫീസിൽ ഡ്യൂട്ടിക്ക് എത്തിയ ​​ഗ്രേഡ് എസ്ഐ കുഴഞ്ഞുവീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2022 02:23 PM  |  

Last Updated: 26th December 2022 02:23 PM  |   A+A-   |  

elias

ഏലിയാസ്

 

കൊച്ചി: ഡ്യൂട്ടിയ്ക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു. ചോറ്റാനിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ  കോലഞ്ചേരി മങ്ങാട്ടൂർ കോടിയാട്ട് ഏലിയാസ് (50) ആണ് മരിച്ചത്. 

ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം.പുത്തൻകുരിശ് ഡിവൈഎസ്പി ഓഫീസിൽ റിപ്പോർട്ട് ചെയ്യാൻ എത്തുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തൃശൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ