ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ ട്രെയിനിന് ബോംബ് ഭീഷണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2022 07:41 AM  |  

Last Updated: 27th December 2022 07:41 AM  |   A+A-   |  

train

പ്രതീകാത്മക ചിത്രം

 

ചെന്നൈ: ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനിന് ബോംബ് ഭീഷണി. ഇന്നലെ രാത്രി ട്രെയിന്‍ താംബരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഫോണില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ട്രെയിന്‍ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. 

ബോംബ് സ്‌ക്വാഡും റെയില്‍വേ പൊലീസും ട്രെയിന്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ട്രെയിനില്‍ ചെന്നെയിലേക്ക് കയറ്റി വിട്ടു. വ്യാജ ബോംബ് ഭീഷണിയാണെന്നാണ് പൊലീസിന്റെ നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുഖ്യമന്ത്രി- പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; ബഫര്‍സോണ്‍, കെ-റെയില്‍ ചര്‍ച്ചയാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ