എംഎം മണി എംഎല്‍എയുടെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചു; പരാതി

എം എം മണിയുടെ വാഹനം കുഞ്ചിത്തണ്ണിയില്‍ നിന്നും രാജാക്കാടിന് പോകുകയായിരുന്നു
എം എം മണി/ഫയല്‍ ചിത്രം
എം എം മണി/ഫയല്‍ ചിത്രം

തൊടുപുഴ: മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണിയെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചതായി പരാതി. രാജാക്കാടിന് സമീപം വച്ചാണ് സംഭവം. കുഞ്ചിത്തണ്ണി സ്വദേശി അരുണ്‍ എന്നയാളാണ് അസഭ്യം വിളിച്ചത്.

എം എല്‍ എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്ന് പോയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. എം എം മണിയുടെ വാഹനം കുഞ്ചിത്തണ്ണിയില്‍ നിന്നും രാജാക്കാടിന് പോകുകയായിരുന്നു.

മറികടന്നുപോയ എംഎല്‍എയുടെ വാഹനത്തിന് പിന്നാലെയെത്തിയ അരുണ്‍, തന്റെ ജീപ്പ് മണിയുടെ വാഹനത്തിന് കുറുകെ നിര്‍ത്തിയ ശേഷം അസഭ്യം വിളിക്കുകയായിരുന്നു. എംഎല്‍എയുടെ ഗണ്‍മാന്റെ പരാതിയില്‍ രാജാക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com