ഇത് അങ്ങനെയൊന്നും വിടില്ല, നിയമപരമായി നേരിടും; 'ചില പേരുകളും ഊഹാപോഹങ്ങളും അന്തരീക്ഷത്തിലുണ്ട്' : പി കെ കുഞ്ഞാലിക്കുട്ടി

'ഇത്തരത്തിലുള്ളൊരു ഏത് പ്രവൃത്തിക്കു പിന്നിലും ചില നിക്ഷിപ്ത താല്‍പ്പര്യമുണ്ടാകും'
പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവിദൃശ്യം
പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവിദൃശ്യം

മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷണത്തില്‍ ഇടപെട്ടു എന്ന ആരോപണം നിഷേധിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിചിത്രമായ ആരോപണമാണ് തനിക്കെതിരെ ഉയര്‍ത്തുന്നത്.  കണ്ണൂരിലെ അഭിഭാഷകന്‍ പറഞ്ഞത് വാസ്തവവിരുദ്ധമാണ്. ആരോപണത്തിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 

അഭിഭാഷകനെക്കൊണ്ട് മറ്റാരോ പറയിപ്പിച്ചതാണെന്നാണ് സംശയം. ചില പേരുകളും ഊഹാപോഹങ്ങളും അന്തരീക്ഷത്തിലുണ്ട്. സത്യമെന്തെന്ന് വഴിയെ അറിയട്ടെ.  കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ല. സുധാകരന്റെ പ്രതികരണത്തിലുണ്ടായ പ്രശ്‌നം അദ്ദേഹം തന്നെ വിശദീകരിച്ചു. ഈ കേസ് വിടുന്ന പ്രശ്‌നമില്ല. നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഡിവൈഎസ്പി നിഷേധിച്ചതോടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിഞ്ഞു. ഇത്തരത്തിലുള്ളൊരു ഏത് പ്രവൃത്തിക്കു പിന്നിലും ചില നിക്ഷിപ്ത താല്‍പ്പര്യമുണ്ടാകും. ആ താല്‍പ്പര്യത്തെപ്പറ്റിയും ആളെപ്പറ്റിയും ഊഹാപോഹങ്ങളുണ്ട്. ഏതു വിധേനയും ലക്ഷ്യം നേടുക, അതിന് കുല്‍സിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതായും പറയപ്പെടുന്നു. അതെല്ലാം അന്വേ,ണത്തില്‍ വെളിവാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഇപ്പോള്‍ ലോയേഴ്‌സ് ഫോറം ഒക്കെ കേസ് കൊടുത്തിട്ടുണ്ട്. വേണ്ടി വന്നാല്‍ താന്‍ തന്നെ സിവിലായും ക്രിമിനലായും കേസ് കൊടുത്ത് ഫോളോ ചെയ്യുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതൊന്നും യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ല. ആരെങ്കിലും ഒരു ക്രിമിനല്‍ പ്രവൃത്തി ചെയ്താല്‍ അത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. 

ഇല്ലാത്ത കാര്യമാണ് വെളിപ്പെടുത്തിയതെന്ന് വ്യക്തമായി. പച്ച നുണ ഉടന്‍ തന്നെ വ്യക്തമായി. ഇത് എന്തു കൊണ്ടാണ് അഭിഭാഷകന്‍ പറഞ്ഞതെന്നാണ് ഇനി അറിയേണ്ടത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

അതേസമയം, ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് അഡ്വ ഹരീന്ദ്രന്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് കേസ് അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി പി സുകുമാരന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒരിക്കലും ഹരീന്ദ്രനെ ബന്ധപ്പെട്ടിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി കേസ് അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല. ടി പി ഹരീന്ദ്രന്റെ ആരോപണത്തിന് പിന്നില്‍ ആരെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com