മോഷ്ടാവിന്റെ എംടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്നു; പിരിച്ചുവിട്ട പൊലീസുകാരനെ തിരിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2022 09:48 PM  |  

Last Updated: 03rd February 2022 09:48 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കണ്ണൂര്‍: മോഷണക്കേസ്  പ്രതിയുടെ  എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന സംഭവത്തില്‍ പിരിച്ചുവിട്ട പൊലീസുകാരനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. തളിപ്പറമ്പ്  പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ. ആയിരുന്ന ഇഎന്‍ ശ്രീകാന്തിനെയാണ് സര്‍വ്വീസില്‍ തിരിച്ചെടുത്തത്. 

ശ്രീകാന്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചങ്കിലും സേനയില്‍ തുടരാന്‍ അവസരം നല്‍കണമെന്ന് ഡിഐജി നിര്‍ദ്ദേശിച്ചു. വാര്‍ഷിക വേതന വര്‍ധന മൂന്ന് വര്‍ഷത്തേക്ക് തടഞ്ഞുവെച്ചുകൊണ്ട് തിരച്ചെടുക്കുന്നുവെന്നാണ് ഡിഐജിയുടെ ഉത്തരവ്.