തൊഴിലാളിയെ കരാറുകാര്‍ അടിച്ചുകൊന്നു
By സമകാലിക മലയാളം ഡെസ്ക് | Published: 04th February 2022 09:05 AM |
Last Updated: 04th February 2022 09:05 AM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: തൊഴിലാളിയെ കരാറുകാര്‍ അടിച്ചുകൊന്നു. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫന്‍ (40) ആണ് കൊല്ലപ്പെട്ടത്. തിരുവല്ല കല്ലൂപ്പാറ എഞ്ചിനീയറിങ് കോളജിന് സമീപത്താണ് സംഭവം.
നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച സ്റ്റീഫന്‍. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടര്‍മാരായ ആല്‍ബിന്‍ ജോസ്, സുരേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപാനത്തിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. കരാറുകാരുടെ തൊഴിലാളിയാണ് സ്റ്റീഫന്‍.
മർദ്ദനമേറ്റ് അവശനിലയിലായ സ്റ്റീഫനെ ബഹളം കേട്ടെത്തിയ മറ്റ് തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.