കോവിഡ് വ്യാപനം: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2022 01:25 PM  |  

Last Updated: 22nd January 2022 01:25 PM  |   A+A-   |  

cpim

ഫോട്ടോ: ഫെയ്സ്ബുക്ക്

 

ആലപ്പുഴ: കോവിഡ് വ്യാപനം കണക്കിലെടുത്ത് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചു. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് സമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കോവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സമ്മേളനം നടത്തുന്നത് കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കും. 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ പാടില്ലെന്നാണ് നിര്‍ദേശമുള്ളത്. 

അതിനാല്‍ സമ്മേളനം നടത്തുക ദുഷ്‌കരമാണ്. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് നാസര്‍ പറഞ്ഞു. ഈ മാസം 28,29,30 തീയതികളില്‍ ജില്ലാ സമ്മേളനം നടത്താനാണ് നിശ്ചയിച്ചിരുന്നത്.