ഞായര്‍ നിയന്ത്രണം ലംഘിച്ചു: 262 പേര്‍ക്കെതിരെ കേസ്; 170 പേര്‍ അറസ്റ്റില്‍; 134 വാഹനങ്ങള്‍ പിടിച്ചെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th January 2022 08:26 AM |
Last Updated: 24th January 2022 08:26 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഞായര്‍ നിയന്ത്രണം ലംഘിച്ചതിന് സംസ്ഥാനത്ത് 262 പേര്‍ക്കെതിരെ കേസെടുത്തു. 170 പേര്‍ അറസ്റ്റിലായി. 134 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5939 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാന ജംഗ്ഷനുകളിലെല്ലാം ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. അത്യാവശ്യക്കാരെ വിടുകയും അല്ലാത്തവരെ തിരിച്ചയക്കുകയും ചെയ്തു. നിയന്ത്രണങ്ങളോട് പൊതുവെ ജനങ്ങള്‍ സഹകരിച്ചതിനെ തുടര്‍ന്ന് നിരത്തില്‍ തിരക്കൊഴിഞ്ഞു.
മിക്കയിടത്തും തുറക്കാന്‍ അനുവാദമുള്ള സ്ഥാപനങ്ങളില്‍ പകുതിയിലേറെയും തുറന്നില്ല. കേരളത്തില്‍ ഇന്നലെ 45,449 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ നാലാംദിവസമാണ് രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടക്കുന്നത്. എറണാകുളത്ത് രോഗികളുടെ എണ്ണം പതിനൊന്നായിരം കടന്നു.