'വിമാനയാത്രാ നിരക്ക് പ്രവാസികള്‍ക്കും ടൂറിസം മേഖലയ്ക്കും ബുദ്ധിമുട്ടുണ്ടാക്കും';  പ്രധാനമന്ത്രിക്ക്  മുഖ്യമന്ത്രിയുടെ കത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 07:45 PM  |  

Last Updated: 03rd July 2022 07:59 PM  |   A+A-   |  

pinarayi

പിണറായി വിജയന്‍

 

തിരുവനന്തപുരം: വിമാനയാത്രാ നിരക്ക് വര്‍ധനവ് പ്രവാസികള്‍ക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ആഭ്യന്തര സര്‍വീസുകള്‍ക്കും രാജ്യാന്തര സര്‍വീസുകള്‍ക്കും കോവിഡ് മഹാമാരിക്കാലത്തിന് മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കമ്പനികള്‍ ഇടാക്കുന്നത്. ഇതു നാട്ടിലേക്കു മടങ്ങാനിരിക്കുന്ന പ്രവാസി സഹോദരങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. 

കോവിഡ് മഹാമാരിയുണ്ടാക്കിയ ദുരിതക്കയത്തില്‍നിന്ന് കരകയറുന്ന സമൂഹത്തിന് നിരക്കു വര്‍ധന വലിയ തിരിച്ചടിയാണ്. നീണ്ട അടച്ചിടല്‍ കാരണം പ്രതിസന്ധിയിലായ കേരളത്തിന്റെ ടൂറിസം മേഖലയേയും ഇതു ബാധിക്കും. ഈ ആശങ്കകള്‍ മുന്‍നിര്‍ത്തി വിമാന യാത്രാനിരക്കിലെ കുത്തനെയുള്ള വര്‍ധനവ് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കാം

സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫല്‍ പൊലീസ് പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ