ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തില്‍ താത്പര്യമില്ല; തെളിവുണ്ടെങ്കില്‍ പി സി ജോര്‍ജ് കൊടുക്കട്ടെ: കാനം രാജേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 04:46 PM  |  

Last Updated: 03rd July 2022 04:46 PM  |   A+A-   |  

kanam-orginal

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

 

കോട്ടയം: ലൈംഗിക പീഡനക്കേസില്‍ പി സി ജോര്‍ജിന്റെ അറസ്റ്റ് കേരളത്തിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തങ്ങള്‍ക്ക് ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല. അതുകൊണ്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കാനം രാജേന്ദ്രന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പി സി ജോര്‍ജ് പറയുന്നത് വിശ്വാസ്യത ഇല്ലാത്ത ആളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ്. പരാതിയും തെളിവും ഉണ്ടെങ്കില്‍ അതിനൊക്കെ നാട്ടില്‍ വ്യവസ്ഥാപിതമായ കാര്യങ്ങള്‍ ഉണ്ട്. പി സി ജോര്‍ജ് പറയുന്ന കാര്യങ്ങളില്‍ തെളിവുണ്ടെങ്കില്‍ അത് കൊടുക്കട്ടെ. അതിനെ കുറിച്ച് അന്വേഷിക്കണ്ടവര്‍ അന്വേഷിക്കട്ടെ. അല്ലാതെ, വെറുതെ ഇങ്ങനെ പറയുന്നതില്‍ കാര്യമില്ലന്നും കാനം രാജേന്ദ്രന്‍  കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശബന്ധങ്ങളും അമേരിക്കന്‍ യാത്രയും അന്വേഷിക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. ഫാരിസ് അബുബക്കറുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം താന്‍ വെളിപ്പെടുത്തുമെന്ന് ഭയന്നാണ് പീഡനക്കേസില്‍ അറസ്റ്റ് ചെയ്തതെന്നും പി സി ജോര്‍ജ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഈ വാർത്ത കൂടി വായിക്കാം എകെജി സെന്റര്‍ അക്രമിക്കുമെന്ന് എഫ്ബിയില്‍ പോസ്റ്റിട്ട റിജുവിന് ജാമ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ