കൊച്ചി കണ്ടിട്ടില്ല, പക്ഷെ പിഴ കിട്ടി; അതും പാർക്കിങ്ങിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 10:52 AM  |  

Last Updated: 03rd July 2022 10:52 AM  |   A+A-   |  

auto strike

പ്രതീകാത്മക ചിത്രം

 

കണ്ണൂർ: പയ്യന്നൂരിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷയ്ക്ക് ഗതാഗതലംഘന് കൊച്ചിയിലെ പൊലീസിന്റെ പിഴയീടാക്കാനുള്ള കത്ത്.  ഇതുവരെ കൊച്ചി കാണാത്ത കെ എൽ 59 ഡി 7941 ഓട്ടോറിക്ഷയ്ക്കാണ് ഇടപ്പള്ളി പൊലീസ് പിഴയീടാക്കിക്കൊണ്ടുള്ള സമൻസ് അയച്ചത്. എറണാകുളം വാഴക്കാലയിൽ അനധികൃതമായി പാർക്ക് ചെയ്തുവെന്ന് കാണിച്ചാണ് സമൻസ് അയച്ചിരിക്കുന്നത്.

പയ്യന്നൂർ കാരയിലെ മധുസൂദനന്റെ പേരിലുള്ള ഓട്ടോ ഇയാളുടെ സഹോദരൻ പി ശ്രീജേഷാണ് ഓടിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 29-ന് വഴക്കാലയിൽ വാഹനം പാർക്ക് ചെയ്തെന്നാണ് സമൻസിൽ പറയുന്നത്. മൂന്നുദിവസത്തിനകം പിഴ ഈടാക്കാനാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഓട്ടോയുമായി എറണാകുളത്തേക്ക് പോയിട്ടില്ലെന്ന് ഡ്രൈവറായ ശ്രീജേഷ് പറയുന്നു. കേസിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇടപ്പള്ളി പൊലീസ് പരിഹാരം ഉണ്ടാക്കാമെന്നേറ്റതോടെയാണ് ശ്രീജേഷിന് ആശ്വാസമായത്. 

ഈ വാർത്ത കൂടി വായിക്കാം 

സ്ത്രീത്വത്തെ അപമാനിച്ച് വിഡിയോ; യൂട്യൂബർ സൂരജ് പാലാക്കാരനെതിരേ കേസെടുത്തു, ഒളിവിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ