അഭിഭാഷക വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 03:01 PM  |  

Last Updated: 08th July 2022 03:01 PM  |   A+A-   |  

ABHIJITH_SOMAN

അഭിജിത്ത് സോമന്‍

 

പത്തനംതിട്ട: അഭിഭാഷക വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍. കുമ്പഴ സ്വദേശി അഭിജിത്ത് സോമനെതിരെയാണ് പരാതി നല്‍കിയത്.

ഇന്ന് രാവിലെയാണ് കേസില്‍ ഇന്നലെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത അഭിജിത്ത് സോമന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസമാണ് കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റലില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുത്തപ്പോഴാണ് കേസിലേക്ക് നയിച്ച സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചതും അഭിജിത്ത് സോമനാണ്.

വീട്ടിലേക്ക് പോകുന്നവഴി മൂന്ന് തവണ തന്നെ അഭിജിത്ത് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലില്‍ മുറിയെടുത്താണ് പീഡിപ്പിച്ചതെന്ന് വിദ്യാര്‍ഥിനി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. പ്രതി പെണ്‍കുട്ടിയില്‍ നിന്ന് പലതവണയായി പണം കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നു. രണ്ടു തവണയായി ഒരു ലക്ഷം രൂപ അഭിജിത്ത് കൈപ്പറ്റിയെന്നാണ് മൊഴിയില്‍ പറയുന്നത്. കോളജില്‍ ഫീസ് അടയ്ക്കുന്നതിന് പണം തിരികെ ചോദിച്ചപ്പോള്‍ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടതായി മറ്റു വിദ്യാര്‍ഥികള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാശ്രമമെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

770 കേസുകളില്‍ കുടുക്കുമെന്ന് ഭീഷണി, രഹസ്യമൊഴിയുടെ വിവരങ്ങൾ തേടുന്നു; ക്രൈംബ്രാഞ്ചിനെതിരെ സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ