സ്കൂൾ വിട്ട് അമ്മയ്ക്കൊപ്പം മടങ്ങവേ ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 08:07 PM  |  

Last Updated: 08th July 2022 08:07 PM  |   A+A-   |  

anand

ആനന്ദ്

 

കോഴിക്കോട്: ആറാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടിയിലാണ് അപകടമുണ്ടായത്. ആനന്ദ് (10) ആണ് മരിച്ചത്. അമ്മയോടൊപ്പം നടന്നു പോകവേയാണ് കുട്ടിയെ ട്രെയിൻ തട്ടിയത്. കോഴിക്കോട് മാധ്യമം ദിനപത്രത്തില്‍ സബ് എഡിറ്ററായ ഒഞ്ചിയം എല്ലാച്ചേരി കെവി ഹൗസില്‍ അനൂപ് അനന്തന്റെയും പന്തലായനി ബിഇഎം യുപി സ്‌കൂള്‍ അധ്യാപിക ധന്യയുടെയും മകനാണ് ആനന്ദ്.

ധന്യ ജോലി ചെയ്യുന്ന പന്തലായനി ബിഇഎം യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആനന്ദ്. വെള്ളിയാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ടശേഷം അമ്മയോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് വടക്ക് തെരുവത്ത് പീടികയ്ക്ക് സമീപമത്ത് വച്ച് അപകടമുണ്ടായത്. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഒഞ്ചിയം സ്വദേശിയായ അനൂപും കുടുംബവും ഇപ്പോള്‍ പന്തലായനിയില്‍ ശിവ ക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്ക് എടുത്താണ് താമസിക്കുന്നത്. ആരോമല്‍ സഹോദരനാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ

നിലവിളിച്ച് യാത്രക്കാര്‍,  സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തനിയേ മുന്നോട്ട്; രക്ഷകയായി യുവതി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ