മുഖ്യമന്ത്രിയെ അക്രമിക്കുന്നതില്‍ ഇരുവര്‍ക്കും ഒരേ മനസ്; കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍പക്ഷികള്‍; പി രാജീവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2022 07:10 PM  |  

Last Updated: 10th July 2022 07:12 PM  |   A+A-   |  

p-rajeev covid

പി. രാജീവ് /ഫയല്‍

 

മലപ്പുറം: കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരു മുന്നണി പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിയെ അക്രമിക്കുന്നതില്‍ ഇരുവര്‍ക്കും ഒരേ മനസാണ്.കേരളത്തില്‍ ബിജെപി യും കോണ്‍ഗ്രസും ഒരേ തൂവല്‍ പക്ഷികളാണ്. ബിജെപിക്ക് ബദലാകാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും പി രാജീവ് പറഞ്ഞു. 

സംസ്ഥാനത്തിന്റെ വികസനം അട്ടിമറിക്കാനും അരാജകത്വം സൃഷ്ടിക്കാനും ഒരേ മനസ്സാണ് ഇരു പാര്‍ട്ടികള്‍ക്കും. കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ബിജെപിയും പലപ്പോഴും പരസ്പര ധാരണയോടെയാണ് മത്സരിച്ചത്. വടകര, ബേപ്പൂര്‍ മോഡലുകള്‍ ആവര്‍ത്തിക്കുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഈ സഹകരണം കണ്ടതായും രാജീവ് പറഞ്ഞു

ബിജെപി വോട്ട് കോണ്‍ഗ്രസിന് കിട്ടിയെന്ന് ഇരു കൂട്ടരും സമ്മതിച്ചു.പരസ്പരസഹകരണത്തിന്റെ തെളിവുകളാണ് നേതാക്കളുടെ ആര്‍ എസ് എസ് ബന്ധം സംബന്ധിച്ച തെളിവുകള്‍ പുറത്ത് വരുന്നതിലൂടെ വെളിവാകുന്നതെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കാം

 തിരുവനന്തപുരത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ