പലചരക്ക് കടയിലേക്ക് കാട്ടാന പാഞ്ഞെത്തി; ആളുകൾ ഓടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആന വരുന്നത് കണ്ട് കടയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെടുകയായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വയനാട്; പലചരക്ക് കടയിലേക്ക് പാഞ്ഞെത്തിയ കാട്ടാനയിൽ നിന്ന് ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വയനാട് പുൽപ്പള്ളിക്കടുത്ത ഇരുളത്താണ് ഇന്നലെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇന്നലെ വൈകിട്ടോടെ മരിയനാട് ജനാര്‍ദനന്റെ പലചരക്ക് കടയിലേക്കാണ് കൊമ്പനാന പാഞ്ഞുകയറിയത്. ആന വരുന്നത് കണ്ട് കടയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെടുകയായിരുന്നു. കടയുടെ തൂൺ തകര്‍ത്തതിന് ശേഷമാണ് ആന പിന്തിരിഞ്ഞത്. 

വയനാട്ടിലെ വിവിധ ഇടങ്ങളിൽ കാട്ടാനകളുടെ ആക്രമണം രൂക്ഷമാവുകയാണ്. രണ്ട് ദിവസം മുമ്പ്  വൈത്തിരിയില്‍ വീട് തകര്‍ത്ത് അകത്ത് കയറിയ കാട്ടാന ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. വൈത്തിരി തൈലക്കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയാണ് കുഞ്ഞിരാമൻ എന്നയാളെ ആക്രമിച്ചത്. വീട് തകര്‍ത്ത് ഉള്ളില്‍ കയറിയ കാട്ടാന കുഞ്ഞിരാമനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.  

മുത്തങ്ങക്ക് അടുത്ത് തോട്ടാമൂലയിൽ ആഴ്ചകളായി കാട്ടാനകളുടെ ശല്യം രൂക്ഷമാണെന്ന് ജനങ്ങൾ പറയുന്നു. കൃഷിനാശത്തിന് പുറമേ മറ്റു സ്വത്തുക്കൾക്കും നാശം വരുത്തുന്നുണ്ടെന്നാണ് ജനങ്ങളുടെ പരാതി. ഈ സംഭവത്തെ തുടർന്ന് കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വൈത്തിരിയിൽ നാട്ടുകാർ സർക്കാർ ഓഫീസ് ഉപരോധിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com