കോടതിക്ക് മുന്നില്‍ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍; നാടകീയ രംഗങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 09:12 PM  |  

Last Updated: 19th July 2022 09:12 PM  |   A+A-   |  

CONGRESS-CPM

കോടതിക്ക് മുന്നില്‍ തടിച്ചുകൂടി സിപിഎം,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍/വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

തിരുവനന്തപുരം: കെഎസ് ശബരീനാഥന് ജാമ്യം ലഭിച്ചതിന് പിന്നാലെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ നേര്‍ക്ക് നേര്‍ നിന്ന് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ശബരീനാഥനെ സ്വീകരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജാമ്യം ലഭിച്ചതില്‍ പ്രതിഷേധിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകരുമാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. കോടതി വളപ്പിന് മുന്നില്‍ ഇവര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍ അക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ശബരീനാഥന് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനവുമായി കോടതിക്ക് മുന്നിലെത്തി. ശബരീനാഥനെ സ്വീകരിക്കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോടതി വളപ്പിലെത്തിയതോടെ സംഘര്‍ഷ സാഹചര്യം ഉടലെടുത്തു. 

'തക്കുടുവാവേ ശബരീനാഥാ ഓര്‍ത്തു കളിച്ചോ സൂക്ഷിച്ചോ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ മുഴക്കി. ഇതിന് പിന്നാലെ 'ശബരീനാഥാനെ കണ്ടോടാ ഞങ്ങടെ നേതാവിനെ കണ്ടോടാ' എന്ന മുദ്രാവാക്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. തുടര്‍ന്ന്‌ പൊലീസ് വളരെ പാടുപെട്ടാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്.

 

ഈ വാര്‍ത്ത കൂടി വായിക്കാം കേരളം 'ബനാന റിപ്പബ്ലിക്', മുഖ്യമന്ത്രി ഭീരു; കെ എസ് ശബരീനാഥന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ