കൊല്ലം ജില്ലയില്‍ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 03:25 PM  |  

Last Updated: 19th July 2022 03:25 PM  |   A+A-   |  

ksu_flag

ഫയല്‍ ചിത്രം

 

കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയ സംഭവത്തില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു. കൊല്ലം ജില്ലയില്‍ കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. ആയൂര്‍ മാര്‍ത്തോമ കോളജിലേക്ക് നടത്തിയ  മാര്‍ച്ചില്‍ പൊലീസ് അതിക്രമം നടന്നതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കോളജില്‍ ഇന്നും വലിയ സംഘര്‍മാണ് ഉണ്ടായത്. എസ്എഫ്‌ഐ,എബിവിപി,കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. 

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ കോളജിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.

നീറ്റ് പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് കോളജിന്റെ ഭാഗത്തുനിന്നും തെറ്റായ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ച്. ആദ്യം പ്രതിഷേധവുമായി എത്തിയത് യൂത്ത് കോണ്‍ഗ്രസ്  കെഎസ് യു പ്രവര്‍ത്തകരാണ്. ഇവര്‍ ക്യാംപസിനകത്തേക്ക് പ്രവേശിപ്പിച്ചതോടെ പൊലീസ് ലാത്തിവീശി. അതിനിടെ ചില പ്രവര്‍ത്തകര്‍ കോളജിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. പിന്നീടാണ് എബിവിപി  എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്. ഇവരും ക്യാംപസിനകത്തേക്ക് കയറിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.
 

ഈ വാര്‍ത്ത കൂടി വായിക്കാം അറസ്റ്റ് അറിയിച്ചത് 12: 29ന്; രേഖകളില്‍ ഒപ്പുവച്ചത് 12: 30ന്; പൊലീസിന്റേത് കള്ളക്കളിയെന്ന് ഷാഫി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ