ജൂലൈ 28ന് തിരുവനന്തപുരത്ത് മദ്യ നിരോധനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 09:16 PM  |  

Last Updated: 20th July 2022 09:16 PM  |   A+A-   |  

liquor

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കര്‍ക്കിടക വാവുബലിയോട് അനുബന്ധിച്ച് ജൂലൈ 27ന് രാത്രി 12 മുതല്‍ ജൂലൈ 28 ഉച്ചക്ക് രണ്ട് മണി വരെ തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റി, അരുവിക്കര- പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളിലെയും പരിധിയില്‍പെട്ട എല്ലാ മദ്യ വില്‍പനശാലകളുടെയും പ്രവര്‍ത്തനം നിരോധിച്ച് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കലക്ടര്‍ നവ്‌ജ്യോത് ഖോസ പുറത്തിറക്കി. 

ബലിതര്‍പ്പണത്തിനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ ഒത്തുകൂടുന്നതിനാല്‍ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും 1967ലെ അബ്കാരി ആക്ട് വകുപ്പ് 54 പ്രകാരമാണ് കലക്ടറുടെ ഉത്തരവ്. 

ഈ വാര്‍ത്ത കൂടി വായിക്കാം തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസ്: ആന്റണി രാജുവിന് എതിരെ അന്വേഷണം വേഗത്തിലാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ