സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസ് പ്രതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd July 2022 09:33 PM  |  

Last Updated: 23rd July 2022 09:33 PM  |   A+A-   |  

sudheer

അറസ്റ്റിലായ സുധീര്‍


തൃശൂര്‍: സ്വകാര്യ ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ തൃശൂര്‍  ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കുരിയച്ചിറ സ്വദേശി സുധീര്‍ ഇസ്ലാഹിയെയാണ് സബ് ഇന്‍സ്‌പെക്ടര്‍ എം ഗീതുമോള്‍ അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം.

കുട്ടി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി തൃശ്ശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന പ്രവൈവറ്റ് ബസില്‍ കയറി സീറ്റിലിരിക്കുമ്പോഴായിരുന്നു പ്രതിയുടെ അതിക്രമം. കുട്ടിയുടെ ദേഹത്ത് പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പര്‍ശിക്കുകയും, പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു.  ഇയാള്‍ ഇതിനുമുമ്പും ഇതേ വിദ്യാര്‍ത്ഥിയെ പിന്തുടര്‍ന്ന്, സമാനമായ രീതിയില്‍ കുറ്റകൃത്യത്തിന് ശ്രമിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.  

തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ സമാനമായ കുറ്റകൃത്യത്തിന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്. ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദുര്‍ഗാലക്ഷ്മി, സിവില്‍ പൊലീസ് ഓഫീസര്‍ എം ഹരീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടോയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം പോക്‌സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ