വിദ്യാർഥിനികളോട് മോശമായി പെരുമാറിയ ആളെ വിട്ടയച്ചു; പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2022 08:23 AM  |  

Last Updated: 27th July 2022 08:29 AM  |   A+A-   |  

police_students_conflict

വിഡിയോ സ്ക്രീൻഷോട്ട്

 

തൃശൂർ; കോളജിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയയാളെ പൊലീസ് വിട്ടയച്ചതിനെ തുടർന്ന് സംഘർഷം. തൃശൂർ ഗവ.എഞ്ചിനീയറിംഗ്‌ കോളജിൽ വിദ്യാർത്ഥികളും പൊലീസും തമ്മിലാണ് ഏറ്റുമുട്ടിയത്. ലാത്തി വീശിയതിനു പിന്നാലെ വിദ്യാർത്ഥി പ്രതിഷേധം ശക്തമായതോടെ അവസാനം പൊലീസ് വഴങ്ങി. 

കോളജിലെ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ ആളെ വെറുതവിട്ടതാണ് വിദ്യാർത്ഥികളെ ചൊടിപ്പിച്ചത്. തുടർന്ന് ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ വിയ്യൂർ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി. പൊലീസ് അഭ്യർഥിച്ചിട്ടും പിരിഞ്ഞു പോകാതിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തി വീശി. എന്നാൽ ഇതോടെ പ്രതിഷേധവും കനത്തു. സ്റ്റേഷൻ മുറ്റത്ത് ക്യാമ്പ് ചെയ്ത വിദ്യാർത്ഥികളുടെ ആവശ്യം ഒടുവിൽ പൊലീസ് അം​ഗീകരിക്കുകയായിരുന്നു.

വിദ്യാർത്ഥിനിയെ ശല്യം ചെയ്തയാൾ വിയ്യൂർ ജയിലിലെ ജീവനക്കാരനാണെന്ന് വിദ്യാർത്ഥികളുടെ ആരോപണം. സംഭവത്തിൽ കേസെടുക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് വിദ്യാർഥികൾ പിരിഞ്ഞുപോയി. ലാത്തി ചാർജിൽ പരിക്കേറ്റ വിദ്യാർഥികളെ തൃശൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കാം

 ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തണം; ലിം​ഗ സമത്വത്തിനായി പുതിയ നിർ​ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ