കുളിമുറിയിൽ ഫോൺ ഒളിപ്പിച്ചുവച്ച് ദൃശ്യങ്ങൾ പകർത്താൻശ്രമം, ഫോൺ തിരിച്ചെടുക്കാൻ വന്ന യുവാവിനെ നാട്ടുകാർ പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 08:26 AM  |  

Last Updated: 31st July 2022 08:26 AM  |   A+A-   |  

hidden_camera

 

കോഴിക്കോട്; കുളിമുറിയിൽ മൊബൈൽ ഫോൺ ഒളിച്ചുവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി കരുമല മഠത്തിൽ  റിജേഷാണ് (31) പിടിയിലായത്. 

കുളിമുറിയിൽ കയറിയ സ്ത്രീ ഒളിപ്പിച്ചുവച്ച നിലയിൽ മൊബൈൽ കണ്ട് ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെ ഫോൺ എടുക്കാൻ വന്ന യുവാവിനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ച്  ഇത്തരത്തിൽ ഒട്ടേറെ ദൃശ്യങ്ങൾ പകർത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇത് കണ്ടെത്തുന്നതിനായി ഫോൺ സൈബർ സെല്ലിന്റെ  പരിശോധനക്ക് അയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

നവവധു ഭര്‍ത്താവിന്റെ വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ