നാലുമണിക്കൂർ നീണ്ട പരിശ്രമം; ആറ്റിലേക്ക് ചാടിയ ആന കരയ്ക്ക് കയറി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 07:52 PM  |  

Last Updated: 06th June 2022 07:52 PM  |   A+A-   |  

elephant

പത്തനംതിട്ടയില്‍ ഇടഞ്ഞ ആന പുഴയില്‍ ചാടിയപ്പോള്‍, ടെലിവിഷന്‍ ദൃശ്യം

 

പത്തനംതിട്ട: അയിരൂരിൽ ഇടഞ്ഞതിനെ തുടർന്ന് പമ്പയാറ്റിലേക്ക് ചാടിയ ആനയെ നാല് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കരയിലേക്ക് കയറ്റി. പാപ്പൻമാരും നാട്ടുകാരും ചേർന്ന ആനയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആറ്റിന് ഇരുവശത്തുമായി ആളുകൾ കൂടിയത് കണ്ട് ആന തിരിച്ചു കയറാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല. കരയില്‍ ആളുകള്‍ സംഘടിച്ചതും ആന കരയ്ക്ക് കയറാതിരിക്കാന്‍ കാരണമായി. 

ഇന്ന് ഉച്ചയോടെ പാപ്പാന്മാർ കുളിക്കാനെത്തിച്ച ആനയാണ് ആറ്റിലേക്ക് ചാടിയത്. അയിരൂരിലെ ആനപ്രേമികൾ പാട്ടത്തിനെടുത്ത സീത എന്ന പിടിയാനയാണ് ഇടഞ്ഞതിന് പിന്നാലെ ആറ്റിൽ ചാടിയത്. സമീപത്തെ കൂപ്പിൽ തടിയെടുക്കാൻ എത്തിച്ച ആനയെ പണി കഴിഞ്ഞ ശേഷം ആറ്റിൽ കുളിപ്പിക്കാൻ കൊണ്ടു വന്നപ്പോഴാണ് ആറ്റിന്‍റെ നടുവിലേക്ക് പോയത്. 

പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെയാണ് ആന ആറ്റിലേക്ക് ഇറങ്ങിയതെന്നാണ് പാപ്പാൻമാർ പറയുന്നത്. പാപ്പാൻമാരുടെ ശ്രമത്തെ തുടർന്ന് ഇടയ്ക്ക് ഒരു തവണ ആന കരയ്ക്ക് കയറിയെങ്കിലും വീണ്ടും പുഴയിലേക്ക് തന്നെ ഇറങ്ങി. 

ഈ വാർത്ത കൂടി വായിക്കൂ

ജീവന് ഭീഷണി; നാളെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സ്വപ്‌ന സുരേഷ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ