ഉമ തോമസിന്റെ സത്യപ്രതിജ്ഞ ഈ മാസം 15ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2022 05:30 PM  |  

Last Updated: 10th June 2022 05:30 PM  |   A+A-   |  

uma_thomas

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് എംഎല്‍എയായി ഈ മാസം 15ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് സ്പീകരുടെ ചേമ്പറിൽ വെച്ചായിരിക്കുന്നും സത്യപ്രതിജ്ഞാ ചടങ്ങ്. 

തൃക്കാക്കരയിൽ ഉമ തോമസ് മിന്നും വിജയമാണ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. 2021 ൽ പിടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി. 

എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതു സ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ നേടിയത് 12,955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. 

ഈ ലേഖനം കൂടി വായിക്കൂ

'പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് അമേരിക്കയില്‍, നോക്കുന്നത് ബിലിവേഴ്‌സ് ചര്‍ച്ച്'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ