കടത്തിയത് ആന്ധ്രയിൽ നിന്ന്; മൂന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 07:16 PM  |  

Last Updated: 13th June 2022 07:16 PM  |   A+A-   |  

25 kg cannabis seized

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: മൂന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ. ആന്ധ്രാപ്രദേശിൽ നിന്നു ട്രെയിൻ മാർ​ഗം വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 3.6 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. 

അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വടക്ക് വില്ലേജിൽ കാക്കാഴം മുറിയിൽ പുതുശ്ശേരിൽ വീട്ടിൽ മുഹമ്മദ് അജാസ് (21), കാക്കാഴം മുറിയിൽ കിണറ്റുംകര വീട്ടിൽ നവീൻ നന്ദകുമാർ (22) എന്നിവരാണ് അറസ്റ്റിലായത്.

എക്സൈസ് റേഞ്ച് ഇൻസ്പക്ടർ എസ് സതീഷും സംഘവും ചേർന്ന് അമ്പലപ്പുഴ റെയിൽവെ സ്റ്റേഷന് സമീപം വച്ചാണ് ഇരുവരേയും പിടികൂടിയത്. ഇരുവരേയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഈ വാർത്ത കൂടി വായിക്കാം 

ഇരുകാലുകളിലും വെച്ചുകെട്ടി സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ യാത്രക്കാരൻ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ