വീട്ടുമുറ്റത്ത് വെള്ളം നിറച്ച ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 10:21 PM  |  

Last Updated: 14th June 2022 10:21 PM  |   A+A-   |  

child

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വീട്ടുവളപ്പില്‍ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു. നെടുമങ്ങാട് ആനാട് പഞ്ചായത്തിലെ പറയങ്കാവ് ഷംനാദ് മന്‍സിലില്‍ സിദ്ദീഖ്-സജിന മോള്‍ ദമ്പതികളുടെ മകള്‍ നൈമ ഫാത്തിമയാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മാതാവ് നമസ്‌കരിക്കാന്‍ മുറിയിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോള്‍ കുട്ടി ബക്കറ്റില്‍ തലകീഴായി വീണ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ കന്യാകുളങ്ങര ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

'യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ പിടിച്ചുതള്ളി'; ഡിജിസിഎയ്ക്ക് ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ