'മകള്‍ക്ക് ഷാര്‍ജയില്‍ ബിസിനസ്, മുഖ്യമന്ത്രി സഹായം തേടി, ക്ലിഫ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച'; സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലം പുറത്ത്
പിണറായി വിജയന്‍, സ്വപ്‌ന സുരേഷ് / ഫയല്‍
പിണറായി വിജയന്‍, സ്വപ്‌ന സുരേഷ് / ഫയല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലം പുറത്ത്. കോടതിയില്‍ സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിക്ക് മുന്‍പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങുന്നതിന് ആവശ്യമായ സഹായം തേടി ചര്‍ച്ച നടന്നതായി സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ഷാര്‍ജ ഭരണാധികാരിയുമായി താന്‍ ഇക്കാര്യം സംസാരിച്ചു. ഇതിന് ശേഷം ക്ലിഫ്ഹൗസില്‍ അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച എന്നും സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഷാര്‍ജ ഭരണാധികാരിയുടെ എതിര്‍പ്പാണ് ബിസിനസ് തുടങ്ങുന്നതിന് തടസ്സമായത്. ഷാര്‍ജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചതായും സത്യവാങ്മൂലത്തില്‍ പറയുന്നു. നളിനി നെറ്റോയും എം ശിവശങ്കറും ചര്‍ച്ചയില്‍ പങ്കെടുത്തതായും സത്യവാങ്മൂലത്തില്‍ പറയുന്നു. 

കഴിഞ്ഞ ദിവസം തന്നെ അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുമെന്ന് സ്വപ്‌ന സുരേഷ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് ഇതിന് മറുപടിയെന്നോന്നം മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. സ്വപ്‌ന ക്ലിഫ് ഹൗസില്‍ ഔദ്യോഗിക കാര്യത്തിന് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി 2020 ഒക്ടോബര്‍ 13ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com