കോഴിക്കോട്ട്  11 വയസ്സുകാരൻ പുഴയിൽ മുങ്ങി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 04:58 PM  |  

Last Updated: 18th June 2022 04:58 PM  |   A+A-   |  

An 11-year-old boy drowned in a river in Kozhikode

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. കോഴിക്കോട്  ഉമ്മിണികുന്ന് കക്കാട്ടുമ്മൽ ജലീലിന്റെ മകൻ റിയാൻ അലിയാണ് മരിച്ചത്. 11 വയസ്സായിരുന്നു.

പൂനൂർ പുഴയിൽ മഠത്തുംപൊയിൽകടവിനു സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പമാണ് റിയാൻ പുഴയിൽ ഇറങ്ങിയത്. ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥി രക്ഷപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കെ സുധാകരന്റെ സുരക്ഷ ശക്തമാക്കി; ഇനി സായുധ പൊലീസിന്റെ അകമ്പടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ