പത്തനംതിട്ട: സ്ത്രീകളെ ശല്യം ചെയ്ത പൊലീസുകാരനെതിരെ എസ്പിക്ക് പരാതി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിപിഒയ്ക്ക് എതിരെയാണ് പരാതി. തൊണ്ടിയായ ഫോണില്‍ നിന്ന് സ്ത്രീകളുടെ നമ്പറെടുക്കും. ശേഷം സ്വന്തം ഫോണില്‍ നിന്ന് അവരെ വിളിക്കുകയാണ് ഇയാളുടെ രീതി.
പരാതിയെ തുടര്‍ന്ന് സിപിഒയുടെ ഫോണ്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പിടിച്ചെടുത്തു. വഞ്ചനാ കേസില്‍ പ്രതി ചേര്‍ത്ത ആളുടെ ഫോണില്‍ നിന്നാണ് പൊലീസുകാരന് സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചത്. പൊലീസുകാരനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ