പഞ്ചായത്ത് പ്രസിഡന്റിന് നേരെ സിപിഎം അംഗങ്ങളുടെ കയ്യേറ്റം; വസ്ത്രം വലിച്ചു കീറി; പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2022 02:49 PM  |  

Last Updated: 24th June 2022 02:49 PM  |   A+A-   |  

soumya_joby

സൗമ്യ ജോബി/ ചിത്രം ഫെയ്‌സ്ബുക്ക്‌

 

പത്തനംതിട്ട: പുറംമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി ആരോപണം. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിക്ക് നേരെയായിരുന്നു എല്‍ഡിഎഫ് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ കയ്യേറ്റം ഉണ്ടായത്. കയ്യേറ്റത്തിനിടെ വസ്ത്രം വലിച്ചുകീറിയതായി സൗമ്യ പറഞ്ഞു. 

എല്‍ഡിഎഫ് സ്വതന്ത്രയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം കഴിഞ്ഞ ദിവസം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അവിശ്വാസപ്രമേയ വോട്ടെടുപ്പ് ദിവസം പഞ്ചായത്ത് പ്രസിഡന്റും മറ്റ് യുഡിഎഫ് അംഗങ്ങളും വിട്ടുനിന്നു. തുടര്‍ന്ന് വോട്ടെടുപ്പ് നടന്നില്ല.  ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് വരുന്നതിനിടെ സിപിഎം ഭരണസമിതി അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രസിഡന്റിനെ തടയുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

അതേസമയം ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. കയ്യേറ്റം ചെയ്‌തെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും അവര്‍ വ്യക്തമാക്കി

നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം എല്‍ഡിഎഫ് സ്വതന്ത്രയുടെ പ്രസിഡന്റ് കാലാവധി കഴിഞ്ഞ ഡിസംബറില്‍ കഴിഞ്ഞിരുന്നു. രാജിവയ്ക്കാത്ത സാഹചര്യത്തിലാണ് സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ അങ്ങനെ ഒരു കരാര്‍ ഇല്ലെന്ന് സൗമ്യയും പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മാഹിയില്‍ നിന്ന് മദ്യം കടത്തി; യുവ സംഗീത സംവിധായകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ