'വിദ്യാർഥി, യുവജന സംഘടനകളിൽ ഏറിയ പങ്കും കുടിയന്മാർ, കേരളം മയക്കുമരുന്ന് ഹബ്ബായി മാറുന്നു': മന്ത്രി എം വി ​ഗോവിന്ദൻ

കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ
എം വി ഗോവിന്ദൻ/ ഫെയ്‌സ്ബുക്ക്‌
എം വി ഗോവിന്ദൻ/ ഫെയ്‌സ്ബുക്ക്‌
Updated on: 
1 min read

തിരുവനന്തപുരം: കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ. കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ ദിവസം, ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്നെത്തുന്നതായാണ് വിവരമെന്നും മന്ത്രി വിശദീകരിച്ചു. വിദ്യാർഥി യുവജന സംഘടനകളിൽ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നും പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാൻ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com