'റാണി... അഹങ്കരിക്കണ്ട അഡ്ജസ്റ്റ് ചെയ്താണ് സെർവ്; അല്ലേൽ ഇതൊന്നും അല്ല..!'- ഭാര്യയ്ക്കൊപ്പം വോളിബോൾ കളിച്ച് മന്ത്രി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2022 07:01 PM  |  

Last Updated: 12th March 2022 07:01 PM  |   A+A-   |  

minister

വീഡിയോ ദൃശ്യം

 

തിരുവനന്തപുരം: പൊതു പരിപാടികളും വകുപ്പുമായി ബന്ധപ്പെട്ട തിരക്കുകളും അവസാനിപ്പിച്ച് രാത്രി വീട്ടിലെത്തിയതിന് പിന്നാലെ വോളിബോൾ കളിക്കാനിറങ്ങി മന്ത്രി. ജല വിഭവ മന്ത്രി റോഷി അ​ഗസ്റ്റിനാണ് ഭാര്യയ്ക്കും ഇളയ മകനുമൊപ്പം വോളിബോൾ കളിച്ചത്. 

ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ മന്ത്രി ഒരു കുറിപ്പോടെ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കുറിപ്പ്

രാത്രി വൈകിയാണ് വീട്ടിൽ എത്തിയത്. അപ്പോഴും എന്നെയും കാത്ത് ഭാര്യ റാണിയും ഇളയ മകൻ അപ്പുവും ' പ്രശാന്തി 'ൽ ഉണർന്ന് ഇരിപ്പുണ്ടായിരുന്നു. അത്താഴം കഴിഞ്ഞപ്പോ മോൻ ആണ് വോളീബോൾ എടുത്തുകൊണ്ട് വന്നത്. പിന്നെ വീട്ടുമുറ്റത്ത് അല്പം നേരം വോളീബോൾ പ്രാക്ടീസ്.

സ്കൂൾ - കോളജ് കാലഘട്ടത്തിൽ വോളീബോൾ താരം ആയിരുന്ന റാണി ഒട്ടും മോശം ആക്കിയില്ല. എന്നിലെ പഴയ വോളീബോളുകാരൻ പലപ്പോഴും പകച്ചു പോയി. 

റാണി... അഹങ്കരിക്കേണ്ട... നിനക്ക് വേണ്ടി ഞാൻ അഡ്ജസ്റ്റ് ചെയ്താണ് serve ചെയ്തത്.. കേട്ടൊ... അല്ലേൽ ഇതൊന്നും അല്ല..!!!