തൃശൂര്‍ മേയര്‍ക്ക് ആശ്വാസം; യുഡിഎഫ് അവിശ്വാസപ്രമേയം പരാജയപ്പെട്ടു; ബിജെപി അംഗങ്ങള്‍ വിട്ടുനിന്നു

എല്‍ഡിഎഫിന് അനുകൂലമായി 25 പേര്‍ വോട്ട് ചെയ്തപ്പോള്‍ യുഡിഎഫിന് ലഭിച്ചത് 24 വോട്ടാണ്.
എംകെ വര്‍ഗീസ് ചിത്രം ഫെയ്‌സ്ബുക്ക്‌
എംകെ വര്‍ഗീസ് ചിത്രം ഫെയ്‌സ്ബുക്ക്‌

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനില്‍ മേയര്‍ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയയപ്പെട്ടു. എല്‍ഡിഎഫിന് അനുകൂലമായി 25 പേര്‍ വോട്ട് ചെയ്തപ്പോള്‍ യുഡിഎഫിന് ലഭിച്ചത് 24 വോട്ടാണ്. ആറ് അംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു

മേയര്‍ എം.കെ. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

ഇടത്‌വലത് മുന്നണികളോടു പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ടെന്ന ബിജെപിയുടെ പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് വോട്ടടുപ്പില്‍ നിന്ന് വിട്ടതെന്ന് ജില്ലാ പ്രസിഡന്റ് കെകെ അനീഷ് പറഞ്ഞു. രണ്ട് പാര്‍ട്ടികളുടേയും തെറ്റായ നിലപാടുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും. ഭരണ അസ്ഥിരത ഉണ്ടാക്കാന്‍ ബിജെപി ആര്‍ക്കും പിന്തുണ നല്‍കില്ല. ബിജെപി ഈ നിലപാട് പിന്തുടരുന്നത് കൊണ്ടാണ് രണ്ട് മുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത ജില്ലയിലെ 21 പഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനിലും ഭരണ സ്തംഭനം ഉണ്ടാകാത്തതെന്ന് അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com