വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുളത്തില്‍ വീണു; രണ്ടര വയസ്സുകാരി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 08:30 PM  |  

Last Updated: 16th March 2022 08:30 PM  |   A+A-   |  

baby fell into the pool and died

പ്രതീകാത്മക ചിത്രം

 

ഇടുക്കി: വാഴത്തോപ്പില്‍ കുളത്തില്‍ വീണ് പിഞ്ചു ബാലിക മരിച്ചു. വാഴത്തോപ്പ് സ്വദേശി മനുരാജന്റെ മകള്‍ രണ്ടര വയസ്സുള്ള മഹിമയാണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് സമീപത്തേ കുളത്തില്‍ വീണു കിടക്കുന്നതായി കാണപ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.