ബൈക്കിലിടിച്ച് തെറിച്ചുവീണു; കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങി സൈക്കിള്‍; ആണ്‍കുട്ടിയുടെ അത്ഭുതരക്ഷപ്പെടല്‍
By സമകാലിക മലയാളം ഡെസ്ക് | Published: 23rd March 2022 08:04 PM |
Last Updated: 23rd March 2022 08:04 PM | A+A A- |

road_accident
കണ്ണൂര്‍: അപകടങ്ങളില്‍ നിന്ന് ചിലര്‍ രക്ഷപ്പെടുന്നത് വെറും തലനാരിഴയ്ക്കാണ്. അത്തരത്തില്‍ വന്‍ അപകടത്തില്‍ നിന്നാണ് ഒരു കുട്ടി രക്ഷപ്പെടുന്നത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് ചൊറുക്കളയില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയു ചെയ്തിരുന്നു.
വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ അരികില്‍നിന്ന് സൈക്കിളില്‍ അതിവേഗത്തിലെത്തിയ കുട്ടി, വാഹനങ്ങള്‍ക്കടിയില്‍പ്പെടാതെ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് പുറത്തുവന്നിരിക്കുന്ന ദൃശ്യത്തിലുള്ളത്. അതിവേഗത്തിലെത്തി, ആദ്യം ബൈക്കില്‍ ഇടിച്ച ശേഷം കുട്ടിയും സൈക്കിളും റോഡിലേക്ക് തെറിച്ചുവീഴുന്നു. തുടര്‍ന്ന് പിറകേ വന്ന കെഎസ്ആര്‍ടിസി ബസ് സൈക്കിളിനു മുകളിലൂടെ കയറിയിറങ്ങുന്നു. എന്നാല്‍ കുട്ടി അത്ഭുതകരമായി ഒരു പോറല്‍ പോലുമേല്‍ക്കാതെ റോഡിന്റെ മറുവശത്തേക്ക് തെന്നിനീങ്ങുന്നു.. ആരുടെയും ശ്വാസംനിലപ്പിക്കുന്ന കാഴ്ചയാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.