മകളുടെ വിവാഹ നിശ്ചയത്തിന്റെ തലേന്ന് അച്ഛന്‍ ഷോക്കേറ്റു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 10:47 AM  |  

Last Updated: 24th March 2022 10:47 AM  |   A+A-   |  

Death

പ്രതീകാത്മക ചിത്രം

 

പാലക്കാട്: മകളുടെ വിവാഹ നിശ്ചയത്തിന്റെ തലേന്ന് അച്ഛന്‍ ഷോക്കേറ്റു മരിച്ചു. എഴക്കാട് വടക്കേക്കരവീട്ടില്‍ പരേതരായ മലയന്റെയും കാളിയുടെയും മകന്‍ കാശു (52) ആണ് മരിച്ചത്. വീട്ടില്‍ മകളുടെ വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് അപകടം. സംഭവസമയത്ത് പ്രദേശത്ത് കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നതിനാല്‍ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. വീടിന് പുറത്ത് ലൈറ്റ് ഇടാനായി വയര്‍ കെട്ടുന്നതിനിടെ പെട്ടെന്ന് വൈദ്യുതി പ്രവാഹമുണ്ടായി ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

ഉടന്‍ തന്നെ കോങ്ങാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാശുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരേതയായ കമലമാണ് ഭാര്യ. സംസ്‌കാരം ഇന്ന് നടക്കും.