യുവതിയുടെ നഗ്നചിത്രം കാട്ടി ഭീഷണി; മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാന് എതിരെ കേസ്
By സമകാലിക മലയാളം ഡെസ്ക് | Published: 02nd May 2022 06:58 AM |
Last Updated: 02nd May 2022 06:58 AM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂര്‍: യുവതിയുടെ നഗ്‌ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തിയതിന് മന്ത്രി ജെ ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ കേസ്. വെള്ളിക്കുളങ്ങര സ്വദേശിയായ സിവില്‍ പൊലീസ് ഓഫിസര്‍ സുജിത്തിനെതിരെയാണ് വലപ്പാട് പൊലീസ് കേസെടുത്തത്.
സുജിത്തിന്റെ വീടിനു സമീപത്താണ് പരാതിക്കാരിയുടെ ബന്ധുവീട്. ഇവിടെ താമസിക്കാനെത്തിയ സമയത്ത് യുവതി സുഹൃത്തുമായി നടത്തിയ വിഡിയോ ചാറ്റിന്റെ ദൃശ്യങ്ങള്‍ അടുപ്പമുള്ള ചിലരില്‍നിന്നു ചോര്‍ന്നിരുന്നു. ഈ ദൃശ്യങ്ങള്‍ കാട്ടി സുജിത്ത് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ഈ വാര്‍ത്ത കൂടി വായിക്കാം ഷവര്‍മ കഴിച്ച 16 കാരി മരിച്ച സംഭവം: രണ്ടു പേര് അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ