'പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്യാണമൊന്നുമല്ലല്ലോ?'; കെ വി തോമസിനെ പരിഹസിച്ച് വി ഡി സതീശന്‍
By സമകാലിക മലയാളം ഡെസ്ക് | Published: 11th May 2022 10:55 AM |
Last Updated: 11th May 2022 10:55 AM | A+A A- |

വി ഡി സതീശന്‍ / ഫയല്‍ ചിത്രം
കൊച്ചി: യുഡിഎഫ് പ്രചാരണങ്ങളിലേക്ക് ക്ഷണിച്ചില്ലെന്ന് പറഞ്ഞ കെ വി തോമസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ ആരുടെയും കല്യാണമൊന്നും നടക്കുന്നില്ലല്ലോ എന്നായിരുന്നു സതീശന്റെ പരിഹാസം. കെ വി തോമസുമായി ബന്ധപ്പെട്ട മറ്റു ചോദ്യങ്ങളോട് നോ കമന്റ്‌സ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തിലും വി ഡി സതീശന്‍ നിലപാട് വ്യക്തമാക്കി. സ്ത്രീ വിരുദ്ധ നിലപാടിനോട് കോണ്‍ഗ്രസ് ഒരിക്കലും യോജിക്കുന്നില്ല. ഇക്കാര്യത്തില്‍ ബാലാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, വിദ്യാഭ്യാസമന്ത്രി തുടങ്ങിയവര്‍ നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്നും നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ലെന്നുമായിരുന്നു കെ വി തോമസ് പറഞ്ഞത്. പാര്‍ട്ടിയുടെ ഒരു പരിപാടിയും അറിയിക്കുന്നില്ല. ഒരു പരിപാടിയിലേക്കും വിളിക്കുന്നില്ല. കടുത്ത അവഗണനയാണ് നേരിടുന്നത്. ഇന്നത്തെ കോണ്‍ഗ്രസ് താന്‍ കണ്ട കോണ്‍ഗ്രസ് അല്ല. വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തകരെ വെട്ടിനിരത്തുന്ന പാര്‍ട്ടിയായി മാറിയെന്നും കെ വി തോമസ് കുറ്റപ്പെടുത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ